OCYM Arts Competition- Inauguration

മലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് 6 -ാമത് ഫാ. പി. ജോര്ജ്ജ് മെമ്മോറിയല് അഖില മലങ്കര കലാമത്സരം നവംബർ മാസം 23 ഞായറാഴ്ച്ച ഉച്ചക്ക് 2  മുതല് കറ്റാനം വലിയപള്ളിയിൽ വെച്ച് നടന്നു. ഇടവക വികാരി ഫാ. ജേക്കബ് ജോണ് കല്ലടയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാന ജനറൽ സെക്രട്ടറി റവ. ഫാ. അജി കെ തോമസ് ഉദ്ഘാടനം ചെയ്തു.

കലാമത്സരത്തിൽ  പത്തീച്ചറ സെന്റ്‌  ജോണ്‍സ്   യുവജനപ്രസ്ഥാനം ഓവറോൾ ട്രോഫി കരസ്ഥമാക്കി. 

സംഗീത മത്സരത്തിൽ ഒന്നാം സമ്മാനം  പത്തീച്ചറ സെന്റ്‌  ജോണ്‍സ്  യുവജനപ്രസ്ഥാനവും രണ്ടാം സമ്മാനം കാരിച്ചാൽ  ജോര്ജ്ജ്  യുവജനപ്രസ്ഥാനവും ബ്രയിൻ ട്വിസ്റ്റർ മത്സരത്തിൽ ഒന്നാം സമ്മാനം  കൊറ്റനല്ലൂർ  സെന്റ്‌  ജോര്ജ്ജ്  യുവജനപ്രസ്ഥാനവും രണ്ടാം സമ്മാനം മണപ്പള്ളി സെന്റ്‌ മേരീസ് യുവജനപ്രസ്ഥാനവും സംവാദ മത്സരത്തിൽ ഒന്നാം സമ്മാനം  പത്തീച്ചറ സെന്റ്‌  ജോണ്‍സ്  യുവജനപ്രസ്ഥാനവും രണ്ടാം സമ്മാനം മണപ്പള്ളി സെന്റ്‌ മേരീസ്   യുവജനപ്രസ്ഥാനവും കരസ്ഥമാക്കി. Arts Competition Photos 

 
DESIGN BY SIJU GEORGE