OCYM Golden Jubilee Meeting



കറ്റാനം സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ഇടവകതല ക്രിസ്തുമസ് ആഘോഷവും നടന്നു.

21ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയും വൈകിട്ട് ജൂബിലി സമാപന റാലിയും നടന്നു. സമ്മേളനത്തില്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സഹായ വിതരണവും മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. തുടര്‍ന്ന് മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നല്‍കി.

ഫാ. ജേക്കബ് ജോണ്‍ കല്ലട, ഫാ. പി.വൈ. ജെസണ്‍, ഫാ. അജി കെ. തോമസ്, വി.എം. ചെറിയാന്‍, സുരേഷ് പി. മാത്യു, സാംസണ്‍ വൈ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇടവകയിലെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ ക്രിസ്തുമസ് കലാസന്ധ്യയും നടന്നു.Golden Jubilee Meeting Photos








 
DESIGN BY SIJU GEORGE