MGOCSM Arts Competition












മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ നാമത്തിലുള്ള മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കറ്റാനം വലിയ പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് മാത്യൂസ് ജോണ്‍ മെമ്മോറിയല്‍ അഖില മലങ്കര ക്വിസ് മത്സരം 19ന് ഉച്ചയ്ക്ക് 1.30 മുതല്‍ പള്ളിയില്‍ നടത്തുന്നു.

വി.വേദപുസ്തകം, സഭാചരിത്രം, ആരാധന, പൊതുവിജ്ഞാനം, പ.പരുമല തിരുമേനി എന്നിവയാണ് വിഷയങ്ങള്‍. സമ്മേളനം ഫാ. ഷൈജു പി. മത്തായി ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ജേക്കബ് ജോണ്‍ കല്ലട അധ്യക്ഷത വഹിക്കും. ഫാ. ജോണ്‍ മാത്യൂസ്, സെക്രട്ടറി വി.എം. ചെറിയാന്‍, കണ്‍വീനര്‍ ലിനോയ് മാത്യു എന്നിവര്‍ പ്രസംഗിക്കും. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് എവറോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

 
DESIGN BY SIJU GEORGE