Fr P George Momorial Arts Competition


മലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് 6 -ാമത് ഫാ. പി. ജോര്ജ്ജ് മെമ്മോറിയല് അഖില മലങ്കര കലാമത്സരം നവംബർ മാസം 23 ഞായറാഴ്ച്ച ഉച്ചക്ക് 12.30 മുതല് കറ്റാനം വലിയപള്ളിയിൽ വെച്ച് നടക്കും. Notice.
ഇടവക വികാരി ഫാ. ജേക്കബ് ജോണ് കല്ലടയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാന ജനറൽ സെക്രട്ടറി റവ. ഫാ. അജി കെ തോമസ് ഉദ്ഘാടനം ചെയ്യും.

സംഗീതം, സംവാദം, ബ്രയിൻ ട്വിസ്റ്റർ എന്നിവയാണ് മത്സരയിനങ്ങൾ.

1. സംഗീതം : 3 മിനിറ്റ് -ക്രിസ്തീയ ആശയമുള്ളത്
(ഒരു യൂണിറ്റിൽ നിന്നും പരമാവധി 3 പേർക്ക് പങ്കെടുക്കാം)

2. ബ്രയിൻ ട്വിസ്റ്റർ : അഞ്ച് റൌണ്ട്സ് അടങ്ങിയ മത്സരം
(പരമാവധി 4 പേർ അടങ്ങിയ ഒരു ടീമിന് ഒരു യൂണിറ്റില് നിന്നും പങ്കെടുക്കാം)

3. സംവാദം
(2 അംഗങ്ങള് അടങ്ങിയ ഒരു ടീമിന് പങ്കെടുക്കാം)

13 വയസ്സ് പൂർത്തിയായ ആത്മീയ സംഘടനയിലേതിലെങ്കിലും പ്രവർത്തിക്കുന്ന യുവതി യുവാകൾക്ക് ഇടവകയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ആത്മീയ സംഘടനയിൽ പ്രവർത്തിക്കുന്നവർ ഇടവക വികാരിയുടെയും സ്കൂളിൽ പഠിക്കുന്നവർ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രവും മത്സരത്തിനു മുൻപ് ഹാജരാക്കേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കുന്നതിനു ഒരു യൂണീറ്റിന് 50 രൂപ രജിസ്ട്രേഷൻ ഫീ ആയിരിക്കും. 

എല്ലാ മത്സരങ്ങള്ക്കും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് വ്യക്തിഗതട്രോഫിയും ക്വാഷ് അവാർഡും നല്കുന്നതാണ്. സംഗീത മത്സരത്തിനു ഒന്നാം സ്ഥാനം ലഭിക്കുവർക്കു 1501 രൂപയും രണ്ടാം സ്ഥാനം ലഭിക്കുവർക്കു 701 രൂപയും ബ്രയിൻ ട്വിസ്റ്റർ മത്സരത്തിനു ഒന്നാം സ്ഥാനം ലഭിക്കുവർക്കു 2001 രൂപയും രണ്ടാം സ്ഥാനം ലഭിക്കുവർക്കു 1001 രൂപയും സംവാദ മത്സരത്തിനു ഒന്നാം സ്ഥാനം ലഭിക്കുവർക്കു 1501 രൂപയും രണ്ടാം സ്ഥാനം ലഭിക്കുവർക്കു 701 രൂപയും ക്വാഷ് അവാര്ഡും നല്കുന്നതാണ്.


കൂടുതൽ വിവരങ്ങൾക്കു ഫോണ് +91 7293126219, +91 9846883664.

 
DESIGN BY SIJU GEORGE