MGOCSM Arts Competition

കറ്റാനം വലിയപള്ളി എം. ജി. ഒ. സി. എസ് . എം  യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ മാണി പറമ്പിൽ ശ്രീ. ജോസ് കുട്ടി ജോര്ജ്ജ്  മെമ്മോറിയൽ ഡിസ്ട്രിക്റ്റ് തല  സണ്‍‌ഡേസ്കൂൾ കലാമത്സരം ജൂലൈ 18 നു നടന്നു. യൂണീറ്റ് സെക്രട്ടറി  ശ്രീ. സൈമണ്‍ വൈ ജോണ്‍ സ്വാഗതം നടത്തി.  യൂണീറ്റ്  വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ ശ്രീ. ജോണ്‍ കെ മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു.   ശ്രീ. കെ. എം. കോശി, ശ്രീ. പി എസ്  ജോയ് , ശ്രീ. ജിജോ കോശി എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന കലാമത്സരത്തിൽ കന്നേലവഴി  സണ്‍‌ഡേസ്കൂൾ ഓവർഓൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

 
DESIGN BY SIJU GEORGE